Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ നാളത്തെ ജുമുഅ നമസ്കാരം : രണ്ടാമത്തെ ബാങ്കിന് 10 മിനുട്ട്  മുമ്പ് മാത്രം പള്ളിയിൽ പ്രവേശിക്കാൻ അനുമതി 

April 15, 2021

April 15, 2021

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ റമദാനിലെ ജുമുഅ നമസ്കാരത്തിനുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ചു.ആദ്യ ബാങ്കിന് ശേഷമുള്ള രണ്ടാമത്തെ ബാങ്കിന്  പത്തു മിനുട്ട് മുമ്പ് മാത്രമായിരിക്കും പള്ളികൾ വിശ്വാസികൾക്കായി തുറക്കുകയെന്ന് ഖത്തർ മതകാര്യ മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. പള്ളിയിൽ നമസ്‌കാരത്തിനായി എത്തുന്ന വിശ്വാസികൾ ഒരുമിച്ചിരിക്കുന്ന സമയ ദൈർഘ്യം കുറക്കാൻ ലക്ഷ്യമാക്കിയാണ് നടപടി.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിബന്ധന തുടരും.

ബാങ്ക്‌വിളിച്ചു കഴിഞ്ഞു അഞ്ചു മിനുട്ടിനകം മറ്റു സമയങ്ങളിലെ നമസ്കാരം തുടങ്ങുമെന്ന് ഔഖാഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിനിടെ ഖത്തറിൽ ഇതാദ്യമായി ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 9 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മരണപ്പെട്ടത്.41, 42, 56, 58, 53, 68, 69, 79 ,85  വയസ്സുള്ളവരാണ് മരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News