Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തൊഴിലാളികൾക്ക് ആശ്വാസം പകരാൻ കൂടുതൽ നടപടികളുണ്ടാവും

August 19, 2019

August 19, 2019

ദോഹ: ഖത്തറിൽ  തൊഴിലാളികള്‍ക്കു കൂടുതല്‍ അവകാശങ്ങളും പരിചരണങ്ങളും നല്‍കുന്ന പുതിയ നിയമനിര്‍മാണത്തിന് നീക്കം നടക്കുന്നതായി റിപ്പോർട്ട്.. ഭരണകാര്യ വികസന, തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്  ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടുതല്‍ തൊഴില്‍സൗഹൃദപരമായ നയങ്ങള്‍ കൈക്കൊള്ളാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയമെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും അവര്‍ക്ക് ഏറ്റുവും മികച്ച പരിചരണം നല്‍കാനുമായി നിരവധി നിയമനിര്‍മാണങ്ങളും നടപടികളും അധികൃതർ സ്വീകരിച്ചു വരികയാണ്.

 

മാന്യമായ ജീവിത സാഹചര്യങ്ങൾ  ഉറപ്പുനല്‍കുന്ന നിയമങ്ങള്‍ വഴി മാനുഷികവും നിയമപരവുമായ കൂടുതൽ പരിണനകൾ തൊഴിലാളികൾക്ക് ലഭ്യമാക്കാനാണ്  സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ വേതനം ബാങ്കുകൾ വഴി കൈമാറുന്ന വേതന സംരക്ഷണ നിയമം രാജ്യത്ത് നിലവിലുണ്ട്. 


Latest Related News