Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കുവാഖ് മൂൺ മാജിക്ക് സംഗീതരാവ്,പോസ്റ്റർ പ്രകാശനം ചെയ്തു

June 19, 2022

June 19, 2022

ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ  കുവാഖ് ഇരുപ്പത്തിരണ്ടാം വാർഷികാഘോഷപരിപാടികളുടെ ഭാഗമായി നടത്തുന്ന സംഗീത സായാഹ്നത്തിന്റെ പോസ്റ്റർ പ്രകാശനം സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദിൻ നിർവ്വഹിച്ചു.

കുവാഖ് സംഗീതരാവ് - മൂൺ മാജിക്ക് എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടി ജൂലൈ 15 നു ഐഡിയൽ സ്കൂൾ കെ ജി ഹാളിലാണ് അരങ്ങേറുക. പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് നയിക്കുന്ന സംഗീത നിശയാണ് ചടങ്ങിലെ  പ്രധാന ആകർഷണം.

അബു  ഹമൂറിലെ സഫാരി മാളിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ, കൾച്ചറൽ സെക്രട്ടറി രതീഷ് മാത്രാടൻ, പ്രോഗ്രാം കൺവീനർ രജിൻ പള്ളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News