Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൊവിഡ്-19 വാക്‌സിനേഷനുള്ള പ്രായപരിധി വീണ്ടും കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറില്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ലഭിക്കാനുള്ള പ്രായപരിധി വീണ്ടും കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാകും. ഖത്തറിലെ കൊവിഡിനെതിരായ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ ഊര്‍ജ്ജിതമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. 

'ഖത്തറിലേക്ക് ഇറക്കുമതി ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം പരിമിതമായതിനാല്‍ കൊവിഡ്-19 രോഗം കാരണം കൂടുതല്‍ സങ്കീര്‍ണ്ണത ഉണ്ടാകാന്‍ സാധ്യതയുള്ള വിഭാഗത്തിന് മാത്രമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ പതിവായി ഖത്തറിന് ലഭിക്കുന്നുണ്ട്. ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനൊപ്പം മൊഡേണ വാക്‌സിനും ഉപയോഗിക്കുന്നതിനാല്‍ വാക്‌സിനേഷന്റെ തോത് ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ കഴിയും. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ ആളുകളെ വാക്‌സിനേഷനില്‍ ഉള്‍പ്പെടുത്താനായി പ്രായപരിധി കുറച്ചിരിക്കുന്നത്.' -കൊവിഡ്-19 ദേശീയ സ്ട്രാറ്റജിക് കമ്മിറ്റി തലവന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. 

പുതിയ തീരുമാന പ്രകാരം ഖത്തറില്‍ 50 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ലഭ്യമാകും. കൂടാതെ മാറാരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് പ്രായപരിധി കണക്കിലെടുക്കാതെ വാക്‌സിന്‍ ലഭിക്കതും. ഇതിന് പുറമെ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് പ്രധാന തൊഴിലാളികള്‍, വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും വാക്‌സിന്‍ ലഭിക്കും. 

വാക്‌സിന്‍ ലഭിക്കാന്‍ യോഗ്യരായവരെ മന്ത്രാലയം എസ്.എം.എസ് അല്ലെങ്കില്‍ ഫോണ്‍കോള്‍ വഴി നേരിട്ട് ബന്ധപ്പെടും. മുന്‍ഗണനാ ഗ്രൂപ്പുകളുടെ മാനദണ്ഡം പാലിക്കുന്നവര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ്-19 വെബ്‌സൈറ്റ് വഴി വാക്‌സിന്‍ ലഭിക്കാനുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. 

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന, വാക്‌സിനേഷന് നിലവില്‍ യോഗ്യരല്ലാത്തവരുടെ വിവരങ്ങള്‍ മന്ത്രാലയം സൂക്ഷിച്ച് വയ്ക്കും. പിന്നീട് ഇവര്‍ വാക്‌സിനേഷന് യോഗ്യരാകുമ്പോള്‍ അവരെ മന്ത്രാലയം ബന്ധപ്പെടും. എല്ലാവരും വാക്‌സിന്‍ ലഭിക്കാനുള്ള തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News