Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കൊവിഡ്-19 വാക്‌സിന്‍ മുന്‍ഗണനാ ഗ്രൂപ്പില്‍ അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം

February 19, 2021

February 19, 2021

ദോഹ: കൊവിഡ്-19 പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ വിപുലീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. വാക്‌സിനേഷന്റെ മുന്‍ഗണനാ ഗ്രൂപ്പില്‍ അധ്യാപകരെയും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് മുന്‍ഗണനാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കാനായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യു.എന്‍.സി.സി) പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. 

'സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓരോരുത്തര്‍ക്കും വാക്‌സിനേഷനായുള്ള അപ്പോയിന്റ്‌മെന്റുകള്‍ക്കുള്ള അറിയിപ്പ് ഘട്ടം ഘട്ടമായി നല്‍കും.' -മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

അധ്യാപകര്‍ക്കും സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കും നിശ്ചിത സമയത്ത് വാക്‌സിനേഷന്‍ സെന്ററില്‍ എത്തണം എന്ന് അറിയിക്കുന്ന എസ്.എം.എസ് സന്ദേശം ലഭിക്കുമെന്നും അതേ പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു. 

അപ്പോയിന്റ്‌മെന്റ് ലഭിച്ചവര്‍ക്ക് മാത്രമേ നിലവില്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കൂ എന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. വാക്‌സിന്‍ ലഭിക്കാത്തവര്‍ എസ്.എം.എസിലൂടെയുള്ള അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News