Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ വെബ്‌സൈറ്റിലൂടെ അറിയിക്കാം; അലര്‍ജിയുള്ളവര്‍ക്കും വാക്‌സിന്‍ സുരക്ഷിതമെന്നും പൊതുജനാരോഗ്യ മന്ത്രാലയം 

March 21, 2021

March 21, 2021

ദോഹ: ഖത്തറില്‍ നല്‍കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ നിന്ന് വെബ്‌സൈറ്റിലൂടെ ശേഖരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. പ്രതിരോധ കുത്തിവയ്പ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ച മൈക്രോസൈറ്റില്‍ പാര്‍ശ്വഫലങ്ങള്‍ അറിയിക്കാനുള്ള ഫീഡ്ബാക്ക് സെക്ഷന്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 

കൊവിഡ്-19 പ്രതിരോധ വാക്‌സിനില്‍ നിന്ന് ആളുകള്‍ക്ക് ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ശേഖരിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്റെ എല്ലാ ഡോസിനു ശേഷവുമുള്ള പാര്‍ശ്വഫലങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണമെന്ന കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 

ഫീഡ്ബാക്ക് സമര്‍പ്പിക്കാനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മൈക്രോസൈറ്റില്‍ ആളുകള്‍ നാഷണല്‍ ഒതന്റിക്കേഷന്‍ സിസ്റ്റം (തവ്തീഖ്) യൂസര്‍നെയിമും (സാധാരണയായി ക്യു.ഐ.ഡി) പാസ്‌വേര്‍ഡും നല്‍കി ലോഗ് ഇന്‍ ചെയ്യണം. 

ഫീഡ് ബാക്ക് സമര്‍പ്പിക്കാനുള്ള ലിങ്ക്: https://vaccinefeedback-covid19.moph.gov.qa/Home/Index

'എല്ലാ വാക്‌സിനുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ കൊവിഡ്-19 പ്രതിരോധ വാക്‌സിനുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങള്‍ സാധാരണമാണ്. ശരീരം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.' -മന്ത്രാലയം അറിയിച്ചു. 

അതേസമയം ഓരോ വ്യക്തികളിലും പാര്‍ശ്വഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ക്ക് നിസ്സാരമായ പാര്‍ശ്വഫലങ്ങളാണെങ്കില്‍ മറ്റ് ചിലര്‍ക്ക് കഠിനമായിരിക്കും. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഉടന്‍ 999 എന്ന നമ്പറില്‍ വിളിക്കുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറുടെ സഹായം തേടുകയോ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. 

അലര്‍ജിയുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനും മൊഡേണ വാക്‌സിനും സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എങ്കിലും വാക്‌സിനില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഘടകത്തോട് അലര്‍ജി ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

വാക്‌സിനെടുക്കുന്നതിന് മുമ്പായി ഓരോരുത്തരെയും പരിശോധിക്കുകയും അലര്‍ജികളെ കുറിച്ച് ചോദിച്ച് അറിയുകയും ചെയ്യും. വാക്‌സിനെടുക്കുന്ന എല്ലാവരെയും അതിന് ശേഷം 15 മിനുറ്റ് നേരത്തേക്ക് നിരീക്ഷിക്കുകയും അവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News