Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കായിക മത്സരങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുമായി ഖത്തർ ഇ-വിസ അനുവദിക്കും

November 11, 2019

November 11, 2019

ദോഹ: ഖത്തറിൽ നടക്കുന്ന കലാ-കായിക മത്സരങ്ങൾ കാണാൻ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ആഭ്യന്തര മന്ത്രാലയം ഇ വിസാ പോർട്ടൽ ആരംഭിച്ചു.രാജ്യത്തു നടക്കുന്ന പ്രത്യേക സാംസ്കാരിക ആഘോഷങ്ങളും   കായികമത്സരങ്ങളും കാണാൻ  ആഗ്രഹിക്കുന്നവർക്കാണ് ഇ വിസ അനുവദിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ ഇന്ന് നടന്ന  വാർത്താ സമ്മേളനത്തിലാണ്  ഇ പോർട്ടലിന്റെ പ്രകാശനം നടന്നത്. കായികം, സംസ്കാരികം, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിപാടികൾക്കും ബാധകമാകുന്നതാണ് ഖത്തർ വിസ ഇ-പോർട്ടൽ എന്ന് പ്രകാശന ചടങ്ങിൽ  ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള വിസ സപ്പോർട് സർവിസസ് വിഭാഗം ഡയറക്ടർ മേജർ അബ്ദുല്ല ഖലീഫ അൽമുഹന്നദി പറഞ്ഞു.

അപേക്ഷ നൽകി രണ്ടു പ്രവൃത്തി ദിവസങ്ങൾക്കകം  വിസ അനുവദിക്കും. പരിപാടി സമാപ്പിക്കുന്നതുവരെയാണ്  വിസയുടെ കാലാവധി. ആദ്യ ഘട്ടത്തിൽ ഖത്തറിനു പുറത്തുള്ളവർക്കു മാത്രമായിരിക്കും  പോർട്ടലിന്റെ  സേവനം ലഭിക്കുക. പുതിയ സംവിധാനത്തിന്  രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കുവഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തറിൽ നടക്കുന്ന കായിക, സാംസ്കാരിക, ടൂറിസം പരിപാടികളെ കുറിച്ച് വിവരം നൽകുന്ന പ്രത്യേക സെക്ഷൻ പോർട്ടലിൽ ഉണ്ടാകുമെന്ന് മുഹന്നദി അറിയിച്ചു.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974  66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News