Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'മെയ്ഡ് ഇന്‍ ഖത്തര്‍' ഉല്‍പ്പന്നങ്ങള്‍ക്കായി വാണിജ്യ മന്ത്രാലയം പുതിയ ലോഗോ അവതരിപ്പിച്ചു

December 30, 2020

December 30, 2020

ദോഹ: ഖത്തരി ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ ലോഗോ വാണിജ്യ, വ്യവസായ മന്ത്രാലയം അവതരിപ്പിച്ചു. ആവശ്യമായ അനുമതികളും ലൈസന്‍സുമുള്ള എല്ലാ നിര്‍മ്മാതാക്കള്‍ക്കും വില്‍പ്പന കേന്ദ്രങ്ങള്‍ക്കും ഈ ലോഗോ ഉപയോഗിക്കാന്‍ അനുവാദമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 

പൂര്‍ണ്ണമായോ ഭാഗികമായോ ഖത്തറില്‍ നിര്‍മ്മിച്ച എല്ലാ ഉല്‍പ്പന്നങ്ങളിലും ലോഗോ ഉപയോഗിക്കാം. മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി പരസ്യങ്ങളിലും ലോഗോ ഉപയോഗിക്കാമെന്നും മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു. 

ഉല്‍പ്പന്നത്തിന്റെ പാക്കിങ്ങിന്റെ മുന്‍ഭാഗത്തോ ഉപഭോക്താവിന് വ്യക്തമായി കാണാന്‍ കഴിയുന്ന മറ്റ് ഭാഗങ്ങളിലോ ലോഗോ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ എന്നാല്‍ അത് ഉല്‍പ്പന്നത്തിനു താഴെ വയ്ക്കാന്‍ പാടില്ല. 

ഡിസൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ലോഗോയുടെ ആകൃതിയോ ഉള്ളടക്കമോ മാറ്റാന്‍ അനുവാദമില്ല. ഷിപ്പിങ്, വിതരണ വാഹനങ്ങളിലും ലോഗോ പതിപ്പിക്കാം. എന്നാല്‍ ഇത് വാഹനത്തിന്റെ വലുപ്പത്തിന് ആനുപാതികമായിരിക്കണം.

പുതിയ ലോഗോയിലേക്ക് മാറുന്നതിനുള്ള ഗ്രെയ്‌സ് പിരീഡ് ആറു മാസമാണ്. എല്ലാ നിര്‍മ്മാതാക്കളും വില്‍പ്പന കേന്ദ്രങ്ങളും ഈ കലാവധിക്കുള്ളില്‍ പുതിയ ലോഗോ ഉപയോഗിച്ച് തുടങ്ങണം. 

ഇതു സംബന്ധിച്ച് എന്തെങ്കിലും സശയങ്ങള്‍ ഉണ്ടെങ്കില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ മത്സരാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ NPSD@moci.gov.qa എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മെയില്‍ അയക്കാം.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News