Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
കോവിഡ് 19 : ഖത്തറിലെ കൂടുതൽ സൂഖുകളിൽ കടകൾക്ക് നിയന്ത്രണം 

March 21, 2020

March 21, 2020

ദോഹ : കോവിഡ് ബാധ തടയാൻ ലക്ഷ്യമാക്കി ഖത്തറിൽ കൂടുതൽ സൂഖുകളിൽ കടകൾ അടച്ചതായി  വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു. ഗറാഫ,അൽ അലി,ഖമീസ്.ജുമാ സൂഖുകളിലെ ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന കടകളും ഫാർമസികളും ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഇൻസ്റ്റഗ്രാമിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നജ്മയിലെ സൂഖ് ഖറാജ്‌ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചതായി മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചിരുന്നു.

രാജ്യത്തെ മാളുകളിലെയും വാണിജ്യ സമുച്ചയങ്ങളിലെയും ഫാർമസികളും ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും ഒഴികെയുള്ള എല്ലാ കടകളും അടഞ്ഞുകിടക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News