Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം, അനുകൂലിച്ചും പ്രതികൂലിച്ചും രക്ഷിതാക്കൾ രംഗത്ത്

January 28, 2022

January 28, 2022

ദോഹ : കോവിഡ് വ്യാപനം കാരണം അടച്ചിട്ട സ്കൂളുകൾ പൂർണശേഷിയോടെ തുറന്ന് പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചതിനു പിന്നാലെ രക്ഷിതാക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ഉയരുന്നതായി 'ദി പെനിൻസുല'പത്രം റിപ്പോർട്ട് ചെയ്തു. ജനുവരി 30 മുതൽ മുഴുവൻ വിദ്യാർത്ഥികളും  സ്കൂളിൽ എത്തണമെന്ന നിർദേശത്തെ ധീരമായ തീരുമാനമെന്ന് ചിലർ വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ കുട്ടികളുടെ സുരക്ഷയോർത്ത് ആശങ്ക പ്രകടിപ്പിക്കാൻ മടിച്ചില്ല. സമൂഹമാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.

രക്ഷിതാക്കൾ തയ്യാറല്ല എങ്കിൽ കുട്ടികൾക്ക് ഓൺലൈൻ പഠനം സ്വീകരിക്കാനുള്ള അവസരമില്ല എന്നതാണ് പല രക്ഷിതാക്കളുടെയും പരാതിക്ക് അടിസ്ഥാനം. താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി പഠിക്കാനുള്ള അവസരം നൽകാതെ, കുട്ടികളെ സ്കൂളിലേക്ക് ചെല്ലാൻ നിർബന്ധിക്കുന്നത് ശരിയല്ലെന്ന് ഇവർ വാദിക്കുന്നു. ശരാശരി 25 കുട്ടികൾ വീതം ഉണ്ടാവാറുള്ള കിന്റർഗാർഡൻ ക്ലാസുകളിൽ സാമൂഹിക അകലം എങ്ങനെ പാലിക്കുമെന്ന ചോദ്യവുമുയരുന്നുണ്ട്. പ്രതിവാരം നടത്തേണ്ട കോവിഡ് പരിശോധനയുടെ ചെലവ് രക്ഷിതാവ് എടുക്കണമെന്ന നിബന്ധനയ്ക്കെതിരെയും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുന്നുണ്ട്. 12 വയസിൽ താഴെയുള്ള കുട്ടികൾ വാക്സിൻ എടുക്കാത്തതിനാൽ ഒമിക്രോൺ പിടികൂടുമെന്ന ഭീതിയും രക്ഷിതാക്കൾ പങ്കുവെച്ചു. അതേസമയം, മന്ത്രാലയത്തെ പിന്തുണച്ചുകൊണ്ടും നിരവധി ആളുകൾ രംഗത്തെത്തി. കോവിഡ് എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുകൊണ്ട് സ്വാഭാവിക ജീവിതത്തിലേക്ക് പതിയെ മടങ്ങുന്നതിനുള്ള ആദ്യ പടിയാണ് ഇതെന്നായിരുന്നു ഒരു രക്ഷിതാവിന്റെ അഭിപ്രായം. മാളുകളിൽ കുട്ടികളെ അയക്കുന്നവർ സ്കൂളിലേക്ക് അവരെ അയക്കാൻ മടിക്കുന്നത് എന്തിന് മറ്റൊരു രക്ഷിതാവ് പ്രതികരിച്ചു.

ഈ വരുന്ന ഞായറാഴ്ച മുതൽ എല്ലാ വിദ്യാർത്ഥികളും സ്‌കൂളുകളിൽ നേരിട്ടെത്തണമെന്നാണ് വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. വാരാന്ത്യ അവധിക്കു ശേഷം ആഴ്‌ച തോറും വീടുകളിൽ തന്നെ ആന്റിജൻ പരിശോധന നടത്തി പോസറ്റിവ് ഫലം രക്ഷിതാക്കൾ സാക്ഷ്യപത്രം സഹിതം സ്‌കൂളിൽ എത്തിക്കണം. എന്നാൽ രണ്ടാഴ്ചത്തേക്ക് മാത്രമാണ് ഇതെന്നും അതിനു ശേഷം രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി തീരുമാനത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


Latest Related News