Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കടലിൽ കാണാതായ ഖത്തറി നാവികസേനാ ബ്രിഗേഡിയറെ മരിച്ച നിലയിൽ കണ്ടെത്തി 

January 28, 2021

January 28, 2021

ദോഹ : കാണാതായ ഖത്തറി പൗരനും നാവികസേന ബ്രിഗേഡിയറുമായ മുഹമ്മദ് ബുഹാസയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. തക്കീറയിൽ കടലിൽ തിങ്കളാഴ്ച ഉച്ചക്ക് മീൻപിടുത്തത്തിന് പോയ ബുഹാസയെ കാണാതാവുകയായിരുന്നു. ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും വൈകുന്നേരം കണ്ടെത്തിയിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം  മെസയ്മീർ ശ്മശാനത്തിൽ ഖബറടക്കി. മുഹമ്മദ് ബുഹാസയുടെ മരണത്തെ തുടർന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ അനുശോചനം അർപ്പിച്ചു.

ഖത്തർ നാവികസേനയിൽ ബ്രിഗേഡിയറായിരുന്ന ബുഹാസ പലപ്പോഴും കടൽ യാത്രകൾക്ക് പോവാറുണ്ടായിരുന്നു. എല്ലാവരോടും അടുത്തിടപെഴുകിയിരുന്ന ബുഹാസ മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ അനുസ്മരിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News