Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

August 18, 2019

August 18, 2019

ദോഹ: ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ഈ മാസം പത്തിന് കാണാതായ വയനാട് അംബലവയൽ സ്വദേശി പുനത്തിനിപ്പറ ശംസുദ്ധീനെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ ഇൻഡസ്ട്രിയൽ ഏരിയയിലെ പതിനേഴാം നമ്പർ സ്ട്രീറ്റിലെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കണ്ടെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം...കഴിഞ്ഞ പത്താം തിയതി ഇദ്ദേഹത്തിനായുള്ള തെരച്ചിൽ തുടങ്ങിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.37 വയസായിരുന്നു.ഭാര്യയും മൂന്നു മക്കളും നാട്ടിലാണ്.സഹോദരൻ അലവി ദോഹയിൽ ബിസിനസ് നടത്തുകയാണ്.ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


Latest Related News