Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം; ഖത്തറിലെ സ്‌കൂളുകള്‍ക്കുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

January 04, 2021

January 04, 2021

ദോഹ: ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും പ്രീ സ്‌കൂളുകളും സുരക്ഷ ഉറപ്പുവരുത്താനായി  കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നത് തുടരണമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രാലയം സ്‌കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അറിയിച്ചത്. 

സ്‌കൂളുകള്‍ക്കുള്ള മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍: 

• സ്‌കൂളുകള്‍ ഹാജര്‍ നിലയും സ്‌കൂളില്‍ വരാത്തവരുടെ പട്ടികയും കൃത്യമായി നിരീക്ഷിക്കണം. 

• ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ സുരക്ഷിത ദൂരം നിലനിര്‍ത്തണം. 

• തിരക്ക് ഒഴിവാക്കി, ശാരീരിക അകലം പാലിക്കാന്‍ സ്‌കൂളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേകം വഴികള്‍ ഏര്‍പ്പെടുത്തണം.

• ഓരോ ക്ലാസ് മുറിയിലും പരമാവധി 15 വിദ്യാര്‍ത്ഥികളെ മാത്രം ഇരുത്തണം. 

• വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. 

• മാറാരോഗങ്ങളുണ്ടെന്ന് കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്ള  വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വരേണ്ടതില്ല. അവര്‍ക്ക് വീട്ടില്‍ നിന്ന് തന്നെ വിദൂരമായി ക്ലാസുകളില്‍ പങ്കെടുക്കാം. 

• സ്‌കൂളുകള്‍ കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം. ആര്‍ക്കെങ്കിലും കൊവിഡ്-19 സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ട അധികൃതരുമായി സ്‌കൂളുകള്‍ പൂര്‍ണ്ണമായി സഹകരിക്കണം. 

ഈ നിര്‍ദ്ദേശങ്ങളും കൊവിഡ്-19 മുന്‍കരുതലുകളും പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News