Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സലൂണുകളും ബ്യുട്ടിപാർലറുകളും തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഈദ് അവധിദിനങ്ങളിലും പൂർത്തിയാക്കാമെന്ന് മന്ത്രാലയം

July 30, 2020

July 30, 2020

ദോഹ :  ഖത്തറിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി സലൂണുകളും ബ്യൂട്ടി പാർലറുകളും തുറക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ  ബലി പെരുന്നാൾ അവധി ദിനങ്ങളിലും സൗകര്യമൊരുക്കി.ഇതിനായി വാണിജ്യ വ്യവസായ മന്ത്രലയം പ്രത്യേക ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇതിനുള്ള അപേക്ഷാ ഫോറം ലഭിക്കും.ഈ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത ശേഷം ആവശ്യമായ വിവരങ്ങൾ നൽകണം.പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം ജീവനക്കാരുടെ കോവിഡ് പരിശോധനാ ഫലവും ആവശ്യമായ മറ്റു രേഖകളും സ്കാൻ ചെയ്ത് Info-commerce@moci.gov.qa എന്ന ഇ മെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്.

ബ്യുട്ടി പാർലറുകൾ,സലൂണുകൾ,ജിംനേഷ്യങ്ങൾ എന്നിവ ഉൾപെടെ അടുത്ത ശാരീരിക സമ്പർക്കം ആവശ്യമുള്ള മേഖലകളിലെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണമെങ്കിൽ ജീവനക്കാർ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ.ഇതിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി ദോഹയിലെ അൽ അറബി ക്ലബ്ബിൽ ഇത്തരം ജീവനക്കാർക്ക് സൗജന്യ കോവിഡ് പരിശോധന നടത്തിയിരുന്നു.എന്നാൽ പരിശോധനക്ക് സൗകര്യം ലഭിക്കാത്തവർക്കായി തെരഞ്ഞെടുത്ത സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.സ്രവം ശേഖരിച്ച് ഹമദ് മെഡിക്കൽ കോർപറേഷനിൽ നൽകിയാണ് പരിശോധിക്കുക.സാധാരണ ഗതിയിൽ 24 മണിക്കൂറിനകം ഫലം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും കാലതാമസം നേരിടുന്നതായി സ്വകാര്യ മേഖലയിലെ ചില ആരോഗ്യ കേന്ദ്രങ്ങൾ ന്യൂസ്‌റൂമിനെ അറിയിച്ചു.400 മുതൽ 500 ഖത്തർ റിയാൽ വരെയാണ് ഇതിന് നിരക്ക് ഈടാക്കുന്നത്. 

ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താനുള്ള സ്വാകാര്യ മേഖലയിലെ അംഗീകൃത കേന്ദ്രങ്ങൾ :

1-അൽ താഹിർ മെഡിക്കൽ സെന്റർ 

2-അൽ അഹ്‍ലി ഹോസ്പിറ്റൽ 

3- ഡോ.ഖാലിദ് അൽ ശൈഖ് അലി മെഡിക്കൽ സെന്റർ 

4- സിറിയൻ അമേരിക്കൻ മെഡിക്കൽ സെന്റർ 

5- പ്ലാനറ്റ് മെഡിക്കൽ സെന്റർ - പി.എം.സി ലബോറട്ടറി 

6- വെസ്റ്റ് ബേ മെഡിസെന്റർ 

7- ആസ്റ്റർ ഹോസ്പിറ്റൽ 

8- ടർക്കിഷ് ഹോസ്പിറ്റൽ 

9- എലൈറ്റ് മെഡിക്കൽ സെന്റർ 

10- അൽ ഇമാദി ഹോസ്പിറ്റൽ 

11-അല്ലെവിയ മെഡിക്കൽ സെന്റർ 

12-ഖത്തർ കെയർ 

13- മഗ്‌രിബ് ഹോസ്പിറ്റൽ ആൻഡ് സെന്റേഴ്സ് 

14- ദോഹ ക്ലിനിക് ഹോസ്പിറ്റൽ 

15- കിംസ് ഖത്തർ 

16- ക്യൂൻ ഹോസ്പിറ്റൽ 

17- മൊവാസലാത്ത് മെഡിക്കൽ സെന്റർ 

18- അറ്റ്‌ലസ് മെഡിക്കൽ സെന്റർ 

19- ഫ്യുച്ചർ മെഡിക്കൽ സെന്റർ 

20- അൽ ജുഫൈറി ഡയഗ്‌നോസിസ് ആൻഡ് ട്രീറ്റ്മെൻറ് 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News