Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
'മികവിന്റെ പാത കഠിനമാണ്' : 2019 ദേശീയ ദിനത്തിന്റെ ആശയവാക്യം പുറത്തിറക്കി 

November 24, 2019

November 24, 2019

ദോഹ : ഖത്തർ ദേശീയ ദിനം 2019 ന്റെ ആശയവാക്യം സാംസ്കാരിക-കായിക മന്ത്രാലയം പുറത്തുവിട്ടു. 'അൽ മആലി ഖായിദ' അഥവാ മികവിന്റെ പാത കഠിനമാണെന്ന ആശയത്തെ മുൻനിർത്തിയാണ് ഇത്തവണ രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നത്. അറേബ്യൻ പെനിൻസുലയിലെ ഒരു മണൽതുരുത്ത് മാത്രമായിരുന്ന ഖത്തർ ഇന്നത്തെ നിലയിൽ ലോകമറിയുന്ന ആധുനിക രാജ്യമായി വളർന്നതിന്റെ നാൾവഴികളിൽ അന്നത്തെ തലമുറയും ഭരണാധികാരികളും നേരിട്ട പ്രയാസങ്ങളെ പുതിയ തലമുറയെ ഓർമിപ്പിക്കുന്നതാണ് മുദ്രാവാക്യം. ഖത്തറിന്റെ രാഷ്ട്രപിതാവായി അറിയപ്പെടുന്ന ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി തന്റെ മകനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കവിതയിൽ നിന്നാണ് ഈ ആശയം സ്വീകരിച്ചത്. 

പ്രതിസന്ധികളെ അതിജീവിച്ച് എല്ലാ മേഖലകളിലും കൈവരിച്ച ആത്മവിശ്വാസത്തിന്റെ കരുത്തുമായാണ് രാജ്യം ദേശീയ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഡിസംബർ 12 ന് ദർബൽസായി മൈതാനിയിലാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാവുക.  ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ 'ഖത്തർ സ്വതന്ത്രമായി തുടരും' എന്ന ആശയത്തെ മുൻനിർത്തിയായിരുന്നു രാജ്യം കഴിഞ്ഞ തവണ ദേശീയ ദിനം ആഘോഷിച്ചത്.


Latest Related News