Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ നീതിന്യായ മന്ത്രാലയം അബ്ഷിര്‍ കാര്‍ സര്‍വീസ് ആരംഭിച്ചു

November 15, 2020

November 15, 2020

ദോഹ: നീതിന്യായ മന്ത്രാലയത്തിന്റെ സേവനങ്ങൾ എളുപ്പത്തിലും കാര്യക്ഷമമായും ജനങ്ങളിൽ എത്തിക്കുന്നതിന് അബ്ഷിര്‍ കാര്‍ സര്‍വീസ് പ്രവർത്തനം തുടങ്ങി.ലീഗല്‍ നോട്ടറിയും മറ്റ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ആവശ്യമായ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് അബ്ഷിര്‍ കാര്‍ സര്‍വീസ്ഒരുക്കിയത്.മന്ത്രാലയമോ അതിന്റെ ബ്രാഞ്ചുകളോ സന്ദര്‍ശിക്കാതെ തന്നെ ജനങ്ങള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.അബ്ഷര്‍ കാറില്‍ ഒരു സര്‍ക്കാര്‍ നോട്ടറിയാണ് ഉണ്ടാവുക.

നിശ്ചിത നിരക്കിലാണ് അബ്ഷിര്‍ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആവശ്യമെങ്കില്‍ ഈ സേവനം പ്രയോജനപ്പെടുത്താം.

ജനങ്ങള്‍ക്ക് ഇടപാടുകള്‍ സുഗമമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളിലെ പുതിയ കാൽവെപ്പാണ്  അബ്ഷിര്‍ കാര്‍ സേവനമെന്ന് നീതി വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.സമൂഹത്തിലെ എല്ലാവര്‍ക്കും, പ്രത്യേകിച്ച് പ്രായമായവര്‍ക്കും പ്രത്യേക പരിഗണന വേണ്ടവര്‍ക്കും ഈ സേവനം  ഏറെ ഉപകാരപ്പെടുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ചു കൊണ്ട് കാറിലെ ജീവനക്കാരില്‍ പുരുഷന്മാരെയും വനിതകളെയും ഉള്പെടുത്തിയിട്ടുണ്ട്.റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍, ഡോക്യുമെന്റേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കൊപ്പം ഇലക്ട്രോണിക് ആയി സമര്‍പ്പിക്കുന്ന ഇടപാടുകളും പൂര്‍ത്തിയാക്കാന്‍ മൊബൈൽ യൂണിറ്റിൽ സൗകര്യമുണ്ടാകും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


Latest Related News