Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പുരുഷന്മാര്‍ക്കുള്ള മസാജ് പാര്‍ലറുകള്‍ തുറക്കുന്നതിനുള്ള നിബന്ധനകള്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തിറക്കി

December 20, 2020

December 20, 2020

ദോഹ: ഖത്തറില്‍ പുരുഷന്മാര്‍ക്കായുള്ള മസാജ് പാര്‍ലറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള നിബന്ധനകള്‍ പുറത്തിറക്കി. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് നിബന്ധനകള്‍ പുറത്തിറക്കിയത്. 

വാണിജ്യ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, നിയന്ത്രണം എന്നിവയും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ബിസിനസ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമുള്ള ചട്ടക്കൂടിനുള്ളില്‍ നിലകൊണ്ടുള്ളതാണ് ഈ സംരംഭം എന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. 


Also Read: ആശുപത്രി, ഗ്രന്ഥശാല, സമൂഹ അടുക്കള; അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (Video)


പുരുഷന്മാര്‍ക്ക് മസാജ് സേവനങ്ങള്‍ നല്‍കുന്ന ഷോപ്പുകള്‍ക്ക് ബാധകമായ നിബന്ധനകള്‍ ഇനി പറയുന്നവയാണ്:

1. ഷോപ്പിന്റെ മുന്‍വശം ഗ്ലാസ് കൊണ്ടുള്ളതാണം ടിന്റഡ് ഗ്ലാസ്, കര്‍ട്ടനുകള്‍, തുടങ്ങി ഷോപ്പിനുള്ളിലെ കാഴ്ചയെ തടസപ്പെടുത്തുന്ന വസ്തുക്കള്‍ ഉണ്ടാകുന്നത് നിരോധിച്ചിരിക്കുന്നു. 

2. ബാര്‍ബര്‍ ഷോപ്പ് സേവനങ്ങളില്‍ നിന്ന് പ്രത്യേകം മാറിയാകണം മസാജ് സേവനം. 

3. രാവിലെ എട്ട് മണി മുതല്‍ രാത്രി ഒമ്പതു മണി വരെ മാത്രമേ മസാജ് പാര്‍ലറുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. 

4. ജീവനക്കാരുടെ വ്യക്തിശുചിത്വം ഉറപ്പു വരുത്തണം. ഷോപ്പ് വൃത്തിയാക്കുകയും ആരോഗ്യപാലനത്തിനുള്ള നടപടികള്‍ പാലിക്കുകയും ചെയ്യണം. ഉപയോഗിച്ച ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയാക്കണം. 

5. ഷോപ്പിലെ ജീവനക്കാര്‍ പകര്‍ച്ചാ വ്യാധികളില്‍ നിന്ന് മുക്തരാണെന്നും മസാജ് സേവനം നല്‍കാന്‍ യോഗ്യരാണെന്നും തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പു വരുത്തണം. 

6. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം.
 


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News