Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കള്ളപ്പണം വെളുപ്പിക്കാൻ നൂതന രീതി,ഏഴ് അറബ് വംശജരെ ഖത്തറിൽ അറസ്റ്റ് ചെയ്തു

July 13, 2022

July 13, 2022

ദോഹ : സാമ്പത്തിക കുറ്റകൃത്യം നടത്തിയ ഏഴ് അറബ് വംശജരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അനധികൃതമായി നേടിയ പണം വെളുപ്പിക്കാൻ ആഡംബര കാറുകൾ വാങ്ങി വിദേശത്തേക്ക് കടത്തുകയാണ് ഇവർ ചെയ്തിരുന്നതെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.പെർമിറ്റുകൾ ശരിയാക്കിയ ശേഷം, രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറായ ഏഴ് വാഹനങ്ങളും മന്ത്രാലയം പിടിച്ചെടുത്ത്  പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കി.ഇതിന്റെ വീഡിയോ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

മറ്റു നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി  പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News