Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പ്രതിയോ പ്രതികാരമോ?, മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ അറസ്റ്റിൽ വിവാദം പുകയുന്നു

February 23, 2022

February 23, 2022

അജു അഷറഫ് 

മുംബൈ : അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുക്കളുമായി സ്ഥലമിടപാട് നടത്തിയെന്ന കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തിരിക്കുകയാണ്. പുലർച്ചെ ആറ് മണിക്ക് നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇ.ഡി സംഘം ഒരുമണിക്കൂർ വീട്ടിലും, എട്ട് മണിക്കൂറോളം ഇ.ഡി ഓഫീസിലും മന്ത്രിയെ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തീർത്തും അക്ഷോഭ്യനായി കാണപ്പെട്ട നവാബ് മാലിക്ക് മാധ്യമങ്ങൾക്കും അനുയായികൾക്കും നേരെ കൈ വീശുകയും, അന്വേഷണത്തിന് മുന്നിൽ തലകുനിക്കാൻ താൻ തയ്യാറല്ല എന്ന് പ്രതികരിക്കുകയും ചെയ്തു. വിളിപ്പിച്ചിരുന്നെങ്കിൽ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവുമായിരുന്ന തന്നെ, വീട്ടിലെത്തി കൂടെ കൂട്ടിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും 61 കാരനായ മന്ത്രി കൂട്ടിച്ചേർത്തു. തനിക്കെതിരെ നടന്നത് ഗൂഢാലോചന ആണെന്നും, ഏറെ വൈകാതെ സത്യം ജയിക്കുമെന്നും മാലിക് മാധ്യമങ്ങളോട് പറഞ്ഞു. 


ദാവൂദിന്റെ അടുത്ത ബന്ധുക്കളുമായി മാലിക് ഹവാല ഇടപാടുകൾ നടത്തി എന്നാരോപിച്ച ഇ.ഡി, അന്വേഷണത്തിന്റെ ഭാഗമായി ഫെബ്രുവരി 15 ന് നിരവധി റെയ്ഡുകൾ നടത്തിയിരുന്നു. ദാവൂദിന്റെ ബന്ധുവീടുകളിൽ നടത്തിയ പരിശോധനകൾക്കൊടുവിൽ ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കഷ്കറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളിൽ നിന്നും സ്ഥലമിടപാട് സംബന്ധിച്ച സുപ്രധാന രേഖകൾ ലഭിച്ചെന്നും ഇ.ഡി അറിയിച്ചു. അതേസമയം, ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാർ ഇ.ഡി.യെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് എന്നാണ് പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിന്റെയും എൻ.സി.പി.യുടെയും വാദം. മാലിക്കിനെ ചോദ്യം ചെയ്യുന്നതിനിടെ മുംബൈ ഇ.ഡി ഓഫീസിനടുത്തുള്ള പാർട്ടി ഓഫീസിൽ എൻ.സി.പി അണികൾ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. ബി.ജെ.പി.യുടെ കാപട്യങ്ങളെ തുറന്നുകാട്ടുമെന്നും അനീതിക്കെതിരായ പോരാട്ടം തുടരുമെന്നുമാണ് എൻ. സി.പി വക്താവ് സഞ്ജയ്‌ തത്കറെ പ്രതികരിച്ചത്.

നാർക്കോട്ടിക് ബ്യൂറോ ഡയറക്ടറായ സമീർ വാംഖഡെയുടെ അഴിമതികൾ നവാബ് മാലിക് നേരത്തേ പുറത്തുവിട്ടിരുന്നു. ഇതിലുള്ള പ്രതികാരമാണ് നിലവിലെ അറസ്റ്റെന്നാണ് മന്ത്രിയുടെ അനുഭാവികൾ പറയുന്നത്. ഇതാദ്യമായല്ല മഹാരാഷ്ട്രാ മന്ത്രിമാരിലൊരാൾ അറസ്റ്റിലാവുന്നത്. മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ നാല് മാസങ്ങൾക്ക് മുൻപാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. നവാബ് മാലിക്കിന്റെ അറസ്റ്റിനെ തുടർന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവർ ഉന്നതതല നേതാക്കളുടെ അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. വരും നാളുകളിൽ ഈ കേസിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.


Latest Related News