Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തറില്‍ ഇലക്ട്രിക് ബസുകളും

June 30, 2021

June 30, 2021

ദോഹ: ഫിഫ ലോകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഖത്തറില്‍ ഇലക്ടിക് ബസുകള്‍ പുറത്തിറങ്ങി.  പൊതുഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുന്നതിനു വേണ്ടിയാണ്  ഇക്ട്രിക് ബസുകള്‍ ആരംഭിച്ചത്. ഗതാഗത മന്ത്രി ജാസിംബിന്‍ സെയ്ഫ് അല്‍ സുലയ്ത്തി മവാസലാത്തിന്റെ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രത്യേകം തയാറാക്കിയ ബസുകളില്‍ ഏറ്റവും പുതിയ സുരക്ഷിതമായ ബാറ്ററി സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ ഓടാനാകും. ബസുകള്‍ ചാര്‍ജ്ജ് ചെയ്യാനായി മുവാസ്വലാത്ത് ഇലക്ട്രിക് ബസ് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്.

 

 


Latest Related News