Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പിനൊപ്പം മിനി ലോകകപ്പ്,ഫാൻസ്‌ വില്ലേജിൽ ഫാൻസ്‌ കപ്പിന് വിസിൽ മുഴങ്ങുന്നു

September 12, 2022

September 12, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിലെ ലോക കപ്പ് സ്റ്റേഡിയങ്ങളിൽ ലോകത്തെ വമ്പന്മാർ തമ്മിലുള്ള പോര് മുറുകുമ്പോൾ ഫാൻസ്‌ വില്ലേജിൽ ലോകകപ്പിന്റെ മിനി അരങ്ങേറ്റം.ഫുട്ബാൾ ആരാധകർക്കായി ഒരുക്കിയിട്ടുള്ള ഫാൻസ് വില്ലേജിലാണ് ഫാൻസ്‌ കപ്പ് എന്ന പേരിൽ മിനി ലോകകപ്പിന് വിസിൽ മുഴങ്ങുക. 

32 ലോക കപ്പ് ടീമുകളുടെയും ആരാധകരാണ് ഫാൻസ്‌ കപ്പിൽ മാറ്റുരക്കുക.ടീമുകളുടെ ഫാൻസ്‌ ക്ലബ്ബുകളായിരിക്കും ഇവിടെ മാറ്റുരക്കുക.അതേസമയം,അർജന്റീനയുടെയും  ബ്രസിലിന്റെയും മലയാളികളായ ഫാൻസിന് ടൂർണമെന്റിൽ കളിക്കാൻ അവസരം ഉണ്ടാകില്ല -- അതാത് ടീമുകളുടെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മാത്രം പങ്കെടുക്കാമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

അൽ ബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ നവംബർ 29 മുതൽ ഡിസംബർ രണ്ട് വരെയുള്ള നാല് ദിവസങ്ങളിലാണ് ഫാൻസ്‌ കപ്പ് മത്സരങ്ങൾ അരങ്ങേറുക. ഗ്രൂപ്പ് മത്സരങ്ങൾ അടക്കം ലോക കപ്പിന്റെ അതേ ഘടനയിലായിരിക്കും ഫാൻസ് കപ്പ്

പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് കളിക്കാമെന്നും കളിക്കാരുടെ വിമാന ടിക്കറ്റും താമസവും മറ്റു ചിലവുകളും നൽകില്ലെന്നും ലോക കപ്പ് ടിക്കറ്റ് ലഭിച്ചവരായിരിക്കണം കളിക്കാരെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും പിന്നീട് പ്രഖ്യാപിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/CnQu0Sm89HsFGubs4fWsFeഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News