Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കോവിഡ് വാക്സിനേഷനിൽ ഖത്തറിന് ചരിത്രനേട്ടം

August 25, 2021

August 25, 2021

ദോഹ : കോവിഡിനെതിരായ വാക്സിൻ കുത്തിവെപ്പിൽ ഖത്തർ പുതിയൊരു നാഴികകല്ല് കൂടി പിന്നിട്ടു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, ഖത്തറിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് മില്യൺ കടന്നു. ട്വിറ്ററിലൂടെ വാക്സിൻ എടുത്തവർക്ക് നന്ദി അറിയിച്ചുകൊണ്ട് ആരോഗ്യവകുപ്പ് തന്നെയാണ് കണക്കുകൾ പുറത്തുവിട്ടത്.

രാജ്യം പൂർവസ്ഥിതിയിലേക്ക് വരണമെങ്കിൽ ബാക്കിയുള്ള ആളുകൾ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. പന്ത്രണ്ടര വയസിന് മുകളിലുള്ളവരിൽ 92.8 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിൻ എടുത്തപ്പോൾ, 81.6 ശതമാനം പേർ രണ്ട് ഡോസും പൂർത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ 19,967 ആളുകളാണ് വാക്സിൻ യജ്ഞത്തിന്റെ ഭാഗമായത്.


Latest Related News