Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറോടെ അവസാനിച്ചു,ഇനി ലോകകപ്പിൽ കളിക്കാനില്ലെന്ന് ലയണൽ മെസ്സി

June 13, 2023

June 13, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ഒരു ലോകകപ്പ് കൂടി താൻ കളിക്കില്ല എന്ന് ലയണല്‍ മെസ്സി ആവര്‍ത്തിച്ചു. അര്‍ജന്റീനക്ക് ആയി താൻ കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും ഖത്തര്‍ ലോകകപ്പ് എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് തിരുത്തിയിരുന്നു.

എന്നാൽ താരം ഇപ്പോള്‍ അത് ആവര്‍ത്തിച്ചിരിക്കുകയാണ്. ഖത്തര്‍ ലോകകപ്പ് ജയത്തോടെ താൻ തൃപ്തനായെന്നും മെസ്സി പറഞ്ഞു.

"ഞാൻ നേരത്തെ പറഞ്ഞതുപോലെ, അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിനെക്കുറിച്ച്‌ ഞാൻ എന്റെ മനസ്സ് മാറ്റിയിട്ടില്ല. ലോകകപ്പ് കാണാൻ ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പങ്കെടുക്കാൻ പോകുന്നില്ല." മെസ്സി പറഞ്ഞു.

"ലോകകപ്പ് നേടിയതോടെ ഉണ്ടാക്കിയ കരിയറില്‍ ഞാൻ സംതൃപ്തനും നന്ദിയുള്ളവനുമാണ്, ഇതാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്." മെസ്സി കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് ആണ് തന്നെ സംബന്ധിച്ചെടുത്തോളം തനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം എന്നും മെസ്സി പറഞ്ഞു. മെസ്സി ഒരു ലോകകപ്പ് കൂടെ കളിക്കണം എന്ന് ആഗ്രഹിക്കുന്ന മെസ്സി ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ് മെസ്സിയുടെ പുതിയ പ്രസ്താവന.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz  


Latest Related News