Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പ് തന്നെ വിളിച്ചുവരുത്തുകയായിരുന്നു,മോശമായ പെരുമാറ്റം സംഭവിച്ചുപോയതാണെന്നും ലയണൽ മെസ്സി

January 31, 2023

January 31, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും ഖത്തർ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനേയും സെമിയില്‍ ക്രൊയേഷ്യയേയും പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കലാശപ്പോരിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ഡച്ച്‌ പടയ്‌ക്കെതിരായ മത്സരം സംഭവബഹുലമായിരുന്നു. മത്സരത്തിന് ശേഷം മെസ്സിയടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റം വന്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ അന്നത്തെ തന്റെ പെരുമാറ്റത്തെ കുറിച്ചും കാത്തിരുന്ന് കൈപ്പിടിയിലൊതുക്കിയ നേട്ടത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് അർജന്റീനിയൻ താരം.

“കപ്പ് എന്നെ വിളിച്ചു, അടുത്തേക്ക് വന്ന് എന്നെ പിടിക്കൂ, ഇപ്പോൾ നിങ്ങൾക്ക് എന്നെ തൊടാം.ആ മനോഹരമായ സ്റ്റേഡിയത്തിൽ അത് തിളങ്ങുന്നത് ഞാൻ കണ്ടു, ഞാൻ അതിനെ ചുംബിക്കാൻ മടിച്ചില്ല"- അർജന്റീനിയൻ അർബാന പ്ലേ റേഡിയോ സ്റ്റേഷനു നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.ഒരുപാട് കഷ്ടപ്പാടുകൾക്കും തോൽവികൾക്കും ശേഷം, ദൈവം എനിക്കായി ലോകകപ്പ് കാത്തുസൂക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിന് ശേഷം മെസ്സിയടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റം വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അന്നത്തെ തന്റെ പെരുമാറ്റത്തെക്കുറിച്ചും മെസ്സി പ്രതികരിച്ചു.

'ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ആ നിമിഷത്തില്‍ വന്നുപോയതാണത്; - ഡച്ച് താരം വെഗോസ്റ്റിനെതിരായ പെരുമാറ്റത്തെക്കുറിച്ച് മെസ്സി പറഞ്ഞു. മത്സരശേഷമുള്ള അഭിമുഖത്തിനിടെയാണ് വെഗോസ്റ്റിനോട് രോഷത്തോടെ മെസ്സി പ്രതികരിച്ചത്.

'വളരെയധികം സമ്മര്‍ദ്ദം നിറഞ്ഞ നിമിഷങ്ങളാണത്. എല്ലാം പെട്ടെന്നാണ് സംഭവിക്കുന്നത്. ഒരാളുടെ പ്രതികരണത്തിനനുസരിച്ചാണ് മറ്റൊരാള്‍ പ്രതികരിക്കുന്നത്. ചെയ്തുപോയ കാര്യങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല'-മെസ്സി പറഞ്ഞു.

മത്സരത്തില്‍ ഗോളടിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആഘോഷവും ഏറെ ശ്രദ്ധേയമായിരുന്നു. വാന്‍ഗാലിന് നേരെ നിന്നുകൊണ്ട് റിക്വില്‍മിയുടെ ടോപ്പോ ഗിഗിയോ ഗോളാഘോഷം മെസ്സി അനുകരിക്കുകയായിരുന്നു. എന്നാല്‍ ഈ ആഘോഷവും ആ നിമിഷത്തില്‍ സംഭവിച്ചതാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ഡച്ച്പടയെ കീഴടക്കിയത്. രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീന മുന്നിട്ടുനിന്നെങ്കിലും അവസാനനിമിഷം നെതര്‍ലന്‍ഡ്‌സ് തിരിച്ചടിച്ചു. പകരക്കാരനായിറങ്ങിയ വൗട്ട് വെഗോസ്റ്റാണ് നെതര്‍ലന്‍ഡ്‌സിന്റെ രണ്ടുഗോളുകളും നേടിയത്. മത്സരത്തിന് മുന്നേ നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ ലുയിസ് വാന്‍ഗാലും ഗോള്‍കീപ്പര്‍ ആന്‍ഡ്രീസ് നൊപ്പെര്‍ട്ടും മെസ്സിക്കെതിരെ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. മത്സരശേഷം വാന്‍ഗാലിനോടും അസിസ്റ്റന്റ് എഡ്ഗാര്‍ ഡേവിസിനോടും മെസ്സി വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.

ഖത്തറിലെ ചരിത്രനേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മെസ്സി വിരമിക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ലോക ചാമ്പ്യന്മാരായ  ടീമംഗങ്ങൾക്കൊപ്പം കളിക്കളത്തിൽ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News