Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മേരി കോമിന്റെ ഒളിമ്പിക് മെഡൽ ഇനി ഖത്തർ മ്യൂസിയത്തിന്

December 03, 2021

December 03, 2021

ദോഹ : ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരികോമിന്റെ ഒളിമ്പിക് മെഡൽ ഇനി ഖത്തർ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. മെഡലിന് പുറമെ മത്സരദിവസം അണിഞ്ഞിരുന്ന ഗ്ലൗവ്സ്, ജേഴ്‌സി എന്നീ വസ്തുക്കളും മ്യൂസിയം അധികൃതർക്ക് കൈമാറി. വൈകാതെ ഉദ്ഘാടനം ചെയ്യപ്പെടുന്ന മ്യൂസിയത്തിൽ ഇവ പ്രദർശിപ്പിക്കപ്പെടും. 

ദോഹയിൽ നടന്ന പ്രത്യേകചടങ്ങിൽ ഇന്ത്യയുടെ ഖത്തർ അംബാസിഡർ ദീപക് മിത്തലാണ് മേരികോമിന്റെ മെഡലും മറ്റ് അനുബന്ധവസ്തുക്കളും മ്യൂസിയം അധികൃതർക്ക് കൈമാറിയത്. ഇന്ത്യൻ സ്‌പോർട്സ് സെന്റർ പ്രസിഡന്റ് മോഹൻ തോമസും ചടങ്ങിൽ പങ്കെടുത്തു. പിവി സിന്ധു, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ ഇന്ത്യൻ കായികതാരങ്ങളുടെ ചിത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.


Latest Related News