Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ മരുന്നിന് ഫാർമസികളിൽ പോകേണ്ട, ഈ നമ്പറുകളിൽ ബന്ധപ്പെട്ടാൽ വീട്ടിലെത്തും

January 11, 2022

January 11, 2022

ദോഹ : ആവശ്യമായ മരുന്നുകൾ വാട്സാപ്പിലൂടെ ഓർഡർ ചെയ്യാനുള്ള സംവിധാനം തുടരുമെന്ന് പി.എച്ച്.സി.സി അറിയിച്ചു. ഖത്തർ പോസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രോഗികൾ ഹെൽത്ത് സെന്ററുകളുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയാൽ, ഖത്തർ പോസ്റ്റ് ജീവനക്കാർ മരുന്ന് വീട്ടുപടിക്കൽ എത്തിക്കും. ഇത് സംബന്ധിച്ച് ഫാർമസികൾക്ക് നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. 

മരുന്നുകൾക്ക് ഈ നമ്പരുകളിൽ വിളിക്കാം 

ഞായറാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ, രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് രണ്ട് മണിവരെയും, വൈകീട്ട് നാല് മണി മുതൽ രാത്രി  പത്ത് മണിവരെയും ഈ സേവനം ലഭ്യമാണ്. വെള്ളി, ശനി ദിവസങ്ങളിൽ മരുന്ന് ഓർഡർ ചെയ്യാൻ കഴിയില്ല. ഹെൽത്ത് സെന്ററിന്റെ പ്രത്യേക നമ്പറിൽ രോഗി 'hello' എന്നൊരു മെസ്സേജ് അയച്ചാൽ ഫാർമസിസ്റ്റ് മറുപടി നൽകുകയും, മരുന്ന് കുറിച്ചെടുത്ത്, രണ്ട് പ്രവർത്തി ദിവസത്തിനുള്ളിൽ വീട്ടിൽ എത്തിക്കുകയും ചെയ്യും. മരുന്ന് ലഭ്യമാക്കുന്ന ഖത്തർ പോസ്റ്റിന് 30 റിയാൽ ഫീസായി നൽകണം. ആളുകൾ അമിതമായി പുറത്തിറങ്ങുന്നത് തടയാനാണ് ഈ പദ്ധതി എന്ന് വ്യക്തമാക്കിയ പി.എച്ച്.സി.സി വക്താവ് ഡോക്ടർ അൽ സൈദാൻ, ഒരു മരുന്നിനും നിലവിൽ ക്ഷാമം നേരിടുന്നില്ലെന്നും വ്യക്തമാക്കി.


Latest Related News