Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എത്യോപ്യയിൽ കൂട്ടക്കുരുതി :നൂറിലേറെ മൃതദേഹങ്ങൾ കണ്ടെത്തി 

November 14, 2020

November 14, 2020

അഡിസ് അബെബ : ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍ നൂറുകണക്കിന് സാധാരണക്കാരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.തിങ്കളാഴ്ച രാത്രി നടന്ന സംഭവം മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണലാണ് പുറത്തുകൊണ്ടുവന്നത്.മായികാഡ്ര എന്ന പ്രദേശത്താണ്  സാധാരണക്കാരായ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വെട്ടിയും കുത്തിയുമാണു ഇവരെ കൊലപ്പെടുത്തിയതെന്ന്  ആംനസ്റ്റി അറിയിച്ചു.
ടിഗ്രെയില്‍ ശക്തമായ സ്വാധീനമുള്ള ടിഗ്രെയ് പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്(ടിപിഎല്‍എഫ്) ആണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് എത്യോപ്യന്‍‌ പ്രധാനമന്ത്രി അബിയ് അഹമ്മദ് ആരോപിച്ചു. അതേസയം, ടിപിഎല്‍എഫ് ഇക്കാര്യം നിഷേധിച്ചു.
എത്യോപ്യന്‍ സര്‍ക്കാര്‍ സേനയും വിമതരും തമ്മിലെ പോരാട്ടം നിയന്ത്രണാതീതമാണെന്നും യുദ്ധക്കുറ്റങ്ങള്‍ നടന്നിരിക്കാമെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News