Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ജിസിസി രാജ്യങ്ങളിൽ നിന്ന് ഹയ്യ കാർഡില്ലാതെ ഖത്തറിലേക്ക് വരുന്ന നിരവധി പേർ വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങി,ഇഖാമയിൽ ആറു മാസത്തെ കാലാവധി വേണം

December 10, 2022

December 10, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഹയ്യ കാർഡില്ലാതെ ഖത്തറിലേക്ക് വരുന്നവരുടെ ഇഖാമയിൽ ആറു മാസം കാലാവധിയില്ലെങ്കിൽ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കും.നിശ്ചിത പ്രൊഫഷനില്ലാതെ വിമാനത്താവളത്തിൽ എത്തുന്നവരെയും ഇത്തരത്തിൽ തിരിച്ചയക്കുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്ന് ദോഹ വിമാനത്താവളത്തിലെത്തിയവരെയും ഇത്തരത്തിൽ തിരിച്ചയച്ചതായി റിപ്പോർട്ട് ഉണ്ട്.ദോഹ എമിഗ്രെഷനിലെ പരിശോധനയിൽ ഇഖാമയിൽ ആറു മാസം കാലാവധിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പലർക്കും മടങ്ങേണ്ടിവന്നത്.മറ്റു ചില യാത്രക്കാർ സൗദിയിലെ ജോലി ചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് കാലാവധി പുതുക്കിയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയത്.ഓൺ അറൈവൽ വിസ അനുവദിക്കുന്നതിന് ഖത്തറിൽ പ്രാബല്യത്തിലുള്ള വ്യവസ്ഥകൾ തന്നെയാണ് ഹയ്യ കാർഡ് ഇല്ലാതെ വരുന്നവർക്കും ബാധകമാക്കുന്നതെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News