Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇനി സ്‌കൂളിലേക്ക് മടങ്ങാം, ആഴ്‌ചതോറുമുള്ള ആന്റിജൻ പരിശോധനയിൽ ആർക്കും ഇളവ് ലഭിക്കില്ലെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

January 27, 2022

January 27, 2022

ദോഹ : ഏറെ നാളുകളുടെ ഇടവേളക്ക് ശേഷം, ജനുവരി 30 മുതൽ സ്കൂളുകളിൽ കുട്ടികൾക്ക് നേരിട്ടെത്താമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കൂടുതൽ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. ആദ്യത്തെ രണ്ട് ആഴ്ചകളിലും എല്ലാ കുട്ടികളിലും ആന്റിജൻ പരിശോധന നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. ഈ കാലയളവിന് ശേഷം, സാഹചര്യം വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും. ഖത്തർ ടീവിയിലെ പരിപാടിക്കിടെ മന്ത്രാലയ മേധാവി മുഹമ്മദ്‌ അൽ മറാഖിയാണ് ഇക്കാര്യം അറിയിച്ചത്. 

രണ്ടാഴ്ച്ചയ്ക്ക് ശേഷം മുഴുവൻ കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സർവേ നടത്തുമെന്നും മറാഖി കൂട്ടിച്ചേർത്തു. കോവിഡ് പരിധോധനയിൽ തന്റെ കുട്ടി നെഗറ്റീവ് ആണെന്ന സാക്ഷ്യപത്രങ്ങൾ രക്ഷിതാവ് കുട്ടികളുടെ കൈവശം കൊടുത്തുവിടണമെന്നും നിർദേശമുണ്ട്. കിന്റർഗാർഡൻ മുതലുള്ള മുഴുവൻ കുട്ടികളും ആദ്യ രണ്ട് ആഴ്ചകളിൽ പരിശോധനയ്ക്ക് വിധേയരാകണം. വാക്സിൻ എടുത്ത കുട്ടികൾ, എടുക്കാത്തവർ, കോവിഡ് വന്ന ശേഷം മുക്തരായവർ തുടങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ നിബന്ധന ബാധകമാണ്. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് രണ്ട് ടെസ്റ്റ്‌ കിറ്റുകൾ വീതം നൽകുമെന്നും, സ്കൂളുകൾക്കായി ഒന്നരലക്ഷം പരിശോധനാ കിറ്റുകൾ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. കുറച്ചുകുട്ടികൾക്ക് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയാൽ, അവർക്ക് വീടുകളിൽ കൊറന്റൈനിൽ കഴിഞ്ഞുകൊണ്ട് ഓൺലൈനായി ക്ലാസ് ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.


Latest Related News