Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമദ് ആശുപത്രിയിലെ നെഴ്‌സ് ജെസി രാജൻ തോമസ് അന്തരിച്ചു

November 08, 2019

November 08, 2019

ദോഹ: കോട്ടയം പുതുപ്പള്ളി വാകത്താനം ഞാലിയാംകുഴി മണ്ണൂര്‍കടുപ്പില്‍ വീട്ടില്‍ ജെസി രാജന്‍ തോമസ് (48) ദോഹയില്‍ നിര്യാതയായി. ഹമദ് ആശുപത്രിയിലെ ഒപി വിഭാഗം നെഴ്‌സ് ആയിരുന്ന ജെസി അര്‍ബുദ രോഗ ബാധിതയായിരുന്നു.

കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് രാജന്‍ തോമസ് ദോഹയില്‍ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.

മകന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നു. മൃതദേഹം ഔദ്യോഗിക നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വാകത്താനം ഞാലിയാംകുഴി ഐപിസി പള്ളിയില്‍.


Latest Related News