Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫ് ചുട്ടുപൊള്ളുന്നു,ചൂട് കാലത്ത് വാഹനങ്ങളിൽ ഇന്ധനം നിറക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

August 02, 2023

August 02, 2023

ഖദീജ അബ്രാർ 
ദോഹ : ഖത്തർ ഉൾപ്പെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ പകൽ സമയങ്ങളിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാനാവും.പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറക്കുമ്പോള്‍ ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.

പെട്രോള്‍ അടിക്കാന്‍ പമ്പുകളില്‍ കയറുന്ന വാഹനങ്ങള്‍ പാലിച്ചിരിക്കേണ്ട നിബന്ധനകള്‍ അവിടെ തന്നെ എഴുതി വെച്ചിട്ടുണ്ടെങ്കിലും നമ്മളിൽ പലരും ഇത് മനസ്സിരുത്തി വായിക്കാറില്ല എന്നതാണ് യാഥാർഥ്യം.

വാഹനം ഓഫ് ചെയ്യുക, പുകവലി പാടില്ല, മൊബൈല്‍ ഓഫ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പെട്രോള്‍ പമ്പുകളില്‍ പതിച്ചിരിക്കുന്നത്.അതി ശക്തമായ ചൂട് കാരണം പമ്പും പരിസരവും കഠിനമായി ചൂടായിരിക്കുന്ന അവസ്ഥയാണ് പകല്‍ സമയം.ഇങ്ങനെ ചൂടായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന ചെറിയ തീപ്പൊരി പോലും വലിയ ദുരന്തത്തിന് ഇടയാക്കിയേക്കും.ചൂട് കൂടിയ കാലാവസ്ഥയിൽ  വാഹനങ്ങളില്‍ ഒരു കാരണവശാലും ടാങ്ക് നിറച്ച് പെട്രോള്‍ അടിക്കരുത്. ടാങ്കില്‍ കുറച്ച് സ്ഥലം ഒഴിച്ചിടുന്നതാണ് എപ്പോഴും നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

റേഡിയേറ്ററില്‍ വെള്ളം എപ്പോഴും പരിശോധിക്കുകയും ടയറുകളിലെ കാറ്റിന്റെ നില പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.ചൂട് കാലത്ത് വാഹനങ്ങളുടെ ടയർ പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ പല ഗൾഫ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News