Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലപ്പുറം അരീക്കോട് സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി 

July 18, 2020

July 18, 2020

ദോഹ : മലപ്പുറം അരീക്കോട് കടുങ്ങല്ലൂർ സ്വദേശി കൊന്നച്ചാലിൽ  മുഹമ്മദ് മുസ്തഫ (46) ദോഹയിൽ നിര്യാതനായി.വെള്ളിയാഴ്ച വൈകുന്നേരം ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ  കുഴഞ്ഞുവീഴുകയായിരുന്നു.  ഹൃദയാഘാതമാണ് മരണ കാരണം.
 
പരേതരായ കൊന്നച്ചാലി മൊയ്തീൻെറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: ഷാജഹാൻ, ശാമിൽ, സയാൻ, ഫിയ ഫാത്തിമ. മുസ്തഫ പത്തുവർഷമായി ഖത്തറിലുള്ള ഇദ്ദേഹം നേരത്തെ കർവ ഡ്രൈവിങ്  സ്കൂളിൽ പരിശീലകനായിരുന്നു. നാട്ടിൽ പോയി മൂന്നര വർഷത്തിന് ശേഷം ആറ് മാസം മുമ്പാണ് ഖത്തറിൽ തിരിച്ചെത്തിയത്. നിലവിൽ ലിമോസിൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി  മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News