Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സമാധാന നൊബേൽ ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി

November 10, 2021

November 10, 2021

ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായി (24) വിവാഹിതയായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു വരന്‍.

ട്വി‌റ്ററിലൂടെ ചിത്രങ്ങളും വിവരവും പങ്കുവച്ച്‌ മലാല തന്നെയാണ് ഈ വിവരം അറിയിച്ചത്.

'ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലമതിക്കാനാകാത്തൊരു ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളായി. ബിര്‍മിംഹാമിലെ വീട്ടില്‍ ചെറിയൊരു ആഘോഷവും നിക്കാഹിനോട് അനുബന്ധിച്ച്‌ ഏ‌ര്‍പ്പെടുത്തി. ഏവരുടെയും ആശംസകളും പ്രാര്‍ത്ഥനകളും വേണമെന്നും മലാല പറയുന്നു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്.

2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. 2014 ല്‍ പതിനേഴാം വയസ്സില്‍ നൊബേല്‍ സമ്മാനം ലഭിച്ചു.

 


Latest Related News