Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് 19,തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം നടപടികൾ തുടങ്ങി 

March 11, 2020

March 11, 2020

ദോഹ : ഖത്തറിൽ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ തുടങ്ങി. അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ച ഏതാനും പേർക്കെതിരെയാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ഇവർക്കെതിരായ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഈയിടെ മുന്നറിയിപ്പ് നൽകിയിരുന്നു.ഖത്തർ ജനതയുടെ സുരക്ഷയെ ബാധിക്കുന്നതാണ് ഇത്തരം നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.രാജ്യത്ത് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് പൊതുജനങ്ങൾക്കിടയിൽ അനാവശ്യമായ പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതായും മന്ത്രാലയം അറിയിച്ചു.


Latest Related News