Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സുദൃഢം സൗഹൃദം,സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ദോഹയിലെത്തി

December 08, 2021

December 08, 2021

ദോഹ : സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ  മുഹമ്മദ് ബിൻ സൽമാൻ ദോഹയിലെത്തി.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വിമാനത്താവളത്തിലെത്തി സൗദി രാജകുമാരനെ സ്വീകരിച്ചു.ഉപ അമീർ ശൈഖ് അബ്ദുല്ലാ ബിൻ ഹമദ് അൽതാനി,അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽതാനി മറ്റ് ഉന്നതതല പ്രതിനിധികളും  അമീറിനൊപ്പം വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഒമാനും യു.എ.ഇയും സന്ദർശിച്ച ശേഷമാണ് സൗദി കിരീടാവകാശി ദോഹയിൽ എത്തിയത്.നാളെയാണ് ഖത്തര്‍ അമീറുമായുള്ള നിര്‍ണായക ചര്‍ച്ച നടക്കുക. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ച്ചയിലുണ്ടാകും. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും രാഷ്ട്രീയ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്യും. ഇരുരാജ്യങ്ങളിലെയും മന്ത്രിതലസംഘവും ചര്‍ച്ചകളില്‍ പങ്കെടുക്കും. ഖത്തറിനെതിരായ ഉപരോധം അവസാനിച്ച് നയതന്ത്രബന്ധം പുനസ്ഥാപിച്ചതിന് ശേഷം ഇതാദ്യമായാണ് സൌദി ഭരണരംഗത്തെ മുതിര്‍ന്ന നേതാവ് ഖത്തറിലെത്തുന്നത്

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News