Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിന്റെ സമ്പദ് വ്യവസ്ഥ അട്ടിമറിക്കാൻ  യു.എ.ഇ കിരീടാവകാശിയും ലക്‌സംബര്‍ഗിലെ ബാങ്കും ഒരുമിച്ച് പ്രവർത്തിച്ചിരുന്നതായി വെളിപ്പെടുത്തൽ

December 23, 2020

December 23, 2020

ന്യൂയോർക്ക്: യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദും ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ ബാങ്ക് ഹാവിലാന്‍ഡും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ബ്ലൂംബര്‍ഗ് ന്യൂസ്. ഇ മെയിലുകള്‍, രേഖകള്‍, ലീഗല്‍ ഫയലിങ്‌സ്, മുന്‍ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്താണ് ബ്ലൂംബര്‍ഗ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് സാധാരണ നല്‍കുന്ന സേവനങ്ങള്‍ക്കും അതീതമാണ് മുഹമ്മദ് ബിന്‍ സായിദിന് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഹമ്മദ് ബിന്‍ സായിദിനെ 'ബോസ്' എന്നാണ് ബാങ്ക് വിശേഷിപ്പിച്ചത്. സാമ്പത്തിക ഉപദേശങ്ങള്‍ക്കപ്പുറമുള്ള സേവനങ്ങളാണ് അദ്ദേഹത്തിന് ബാങ്ക് നല്‍കിയത്. 

സിംബാബ്‌വേയിലെ ഇടപാടുകള്‍, അബുദാബിയുടെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബിന്റെ കളിക്കാരുടെ ചിത്രങ്ങളുടെ അവകാശങ്ങള്‍ സ്വന്തമാക്കാനായി ഒരു കമ്പനി സ്ഥാപിക്കല്‍, രാജ്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു ശേഷം അന്നത്തെ ബാങ്ക് ചെയര്‍മാനെ ഹ്യൂമന്‍ റൈറ്റ് വാച്ചില്‍ ഉള്‍പ്പെടുത്തിയ്ത തുടങ്ങിയ കാര്യങ്ങള്‍ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. 


Latest News: കവയത്രി സുഗതകുമാരി അന്തരിച്ചു


സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാനായി ഖത്തറിന്റെ ധനവിപണികളില്‍ ആക്രമണം നടത്താനുള്ള ശ്രമം 2017 ല്‍ നടന്നിരുന്നു. ഈ സാമ്പത്തിക യുദ്ധത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടാക്കിയതിന് ബാങ്ക് ഹാവിലാന്റ് ഉള്‍പ്പെടെ മൂന്ന് ബാങ്കുകള്‍ക്കെതിരെ ഖത്തര്‍ കേസ് നല്‍കിയിരുന്നു. 

മുഹമ്മദ് ബിന്‍ സായിദിന് ബാങ്ക് നല്‍കുന്ന അവിഹിതമായ സേവനങ്ങള്‍ ഖത്തറിനെതിരായ സാമ്പത്തിക ആക്രമണത്തില്‍ അവസാനിക്കുന്നതല്ല. ബ്രിട്ടന്റെ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയായ എം.ഐ സിക്‌സിലെ മുന്‍ ഉദ്യോഗസ്ഥനായ വില്‍ ട്രിക്‌സ് പിന്നീട് ബാങ്ക് ഹാവിനാന്റില്‍ ജോലി ചെയ്തിരുന്നു. സിംബാബ്‌വേയില്‍ കാലുറപ്പിക്കാനായി കിരീടാവകാശിയെ ഇയാളാണ് സഹായിച്ചത്.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യമായിരുന്നു സിംബാബ്‌വേ. മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുമായുള്ള അടുപ്പമുള്ളവരുമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുമായുമുള്ള എല്ലാ ഇടപാടുകളും ഉപരോധത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു. ഈ ഉപരോധം മറികടക്കാന്‍ ബാങ്ക് ഹാവിലാന്‍ഡ് പദ്ധതി ആവിഷ്‌കരിച്ചുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 


Also Read: ഖത്തർ എയർവെയ്സിൽ ജീവനക്കാരനായിരുന്ന നടുവണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി


വില്‍ ട്രിക്കിന്റെ ഉപദേശപ്രകാരം സിംബാബ്‌വേയുമായുള്ള ഇടപാടുകള്‍ നടത്താനായി അബുദാബിയില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചു. ഇതുവഴി യു.എസ് ട്രഷറി വകുപ്പില്‍ നിന്നുള്ള നിക്ഷേപകരുടെ വിവരങ്ങള്‍ മറച്ച് വയ്ക്കുകയായിരുന്നു. ഉപരോധ നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നത് യു.എസ് ട്രഷറി വകുപ്പാണ്. ബ്ലൂം ബര്‍ഗ് കണ്ടെത്തിയ ഇ മെയിലുകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News