Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ലുസൈൽ സ്റ്റേഡിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

February 06, 2022

February 06, 2022

ദോഹ : ഫുട്‍ബോൾ ലോകകപ്പിനായി പ്രത്യേകം പണികഴിപ്പിച്ച ലുസൈൽ സ്റ്റേഡിയം ഉദ്ഘാടനത്തിന് സജ്ജമായി. നവംബർ 22 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്റ് കാണാൻ ഒന്നരമില്യൺ ആളുകൾ ഖത്തറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകകപ്പിന് അടുത്തിടെ യോഗ്യത നേടിയ ദക്ഷിണകൊറിയയുടെയും ഇറാന്റെയും പതാകകൾ ഉയർത്തുന്ന ചടങ്ങിൽ, സുപ്രീം കമ്മിറ്റി മേധാവി ഖാലിദ് അൽ മവ്ലവിയാണ് ഇക്കാര്യം അറിയിച്ചത്. 

ലോകകപ്പിൽ ഇടമുറപ്പിച്ച ദക്ഷിണകൊറിയയുടെയും ഇറാന്റെയും ആരാധകർക്ക് മവ്ലവി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫൈനൽ മത്സരം അരങ്ങേറുന്ന ലുസൈൽ സ്റ്റേഡിയം അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് അറിയിച്ചെങ്കിലും, തിയ്യതി തീരുമാനിച്ചിട്ടില്ല. ആതിഥേയരായ ഖത്തർ അടക്കം 15 ടീമുകളാണ് ലോകകപ്പിൽ ഇതുവരെ ഇടം ഉറപ്പിച്ചത്.


Latest Related News