Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ഗരാഫ ലുലു താൽകാലികമായി അടച്ചു 

April 24, 2020

April 24, 2020

ദോഹ : ദോഹയിലെ ഗരാഫ ലുലു താൽകാലികമായി അടച്ചു. അണുനിർമാർജനത്തിനും ഡീപ് ക്ളീനിംഗിനുമായാണ് ബ്രാഞ്ച് താത്കാലികമായി അടക്കുന്നതെന്നും മറ്റ് ശാഖകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും അറിയിച്ചു കൊണ്ടുള്ള നോട്ടീസ് പ്രവേശന കവാടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

നേരത്തെ ഡി-റിങ് റോഡിലെ ലുലു ഹൈപ്പർ മാർക്കറ്റും അടച്ചിരുന്നെങ്കിലും പതിനാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ രാവിലെയോടെ സാധാരണ നിലയിൽ  പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.ഷോപ്പിങ്ങിന് ഉൾപെടെ പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും വീഴ്ച വരുത്തുന്നവരിൽ നിന്ന് വൻ തുക ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക  


Latest Related News