Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ബ്രസീലിന് നെഞ്ചിടിപ്പ്,സൂപ്പർ താരത്തിന്റെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

October 20, 2022

October 20, 2022

 

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്   
ദോഹ : 2022 ഫിഫ ലോകകപ്പിൽ വിജയപ്രതീക്ഷയുള്ള ടീമുകളിൽ ഒന്നാണ് ബ്രസീൽ.എന്നാൽ ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ സൂപ്പർ താരത്തിന്റെ പരിക്ക് ഖത്തർ ലോകകപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബ്രസീൽ.ഒരു പക്ഷെ ഈ ലോകകപ്പ് താരത്തിന് നഷ്ടമായേക്കുമോ എന്നും ആശങ്കയുണ്ട്.

എവർട്ടനെതിരായ ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ മത്സരത്തിനിടെ ജയത്തോടെയുള്ള മത്സരത്തിനിടെയാണ്  

ബ്രസീലിന്റെ മുന്നേറ്റ നിരയിലെ ആക്രമണകാരിയായ ഈ 25 കാരന് കാലിന്  പരിക്കേറ്റത്. എന്നാൽ ലൂക്കാസ് പക്വറ്റയുടെ പരിക്ക് ഗുരുതരമാണെന്നാണ് വെസ്റ്റ്ഹാം പരിശീലകൻ ഡേവിഡ് മോയസ് പറയുന്നത്.എത്രനാൾ പക്വറ്റ പുറത്തിരിക്കേണ്ടിവരുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'അദ്ദേഹത്തിന്റെ പരിക്ക് വളരെ ഗുരുതരമാണ്. എത്രനാൾ  അദ്ദേഹത്തെ പുറത്തിരുത്തേണ്ടിവരുമെന്ന്  എനിക്ക് ഉറപ്പില്ല.അടുത്തിടെയായി മികച്ച ഫോമിലായ അദ്ദേഹം ടീമിൽ വ്യത്യസ്തമായ പ്രകടനമാണ് കാഴ്ചവെച്ചത്..അദ്ദേഹത്തെ  നഷ്ടപ്പെട്ടതിൽ ഞങ്ങൾ ശരിക്കും നിരാശരാണ്.' മോയസ് പറഞ്ഞു.

2018 ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ബ്രസീലിനായുള്ള അവസാന 20 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പക്വറ്റക്ക് ചുവട് പിഴച്ചത്.

നവംബർ 24 ന് സെർബിയയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് കൃത്യസമയത്ത് ഫിറ്റ്‌നസ് നേടി പക്വറ്റ തിരിച്ചുവരുമോ എന്നറിയാൻ ബ്രസീൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News