Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫിഫ ക്ലബ് ലോകകപ്പിൽ ലിവർപൂളിന് കന്നിക്കിരീടം

December 22, 2019

December 22, 2019

ദോഹ :  ബ്രസീല്‍ ടീമായ ഫ്‌ളെമെംഗോയെ കീഴടക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂൾ ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കി. ശനിയാഴ്ച രാത്രി ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ അധികസമയത്ത് റോബര്‍ട്ടോ ഫിര്‍മീനോ നേടിയ ഗോളിലാണ് ലിവര്‍പൂൾ  ജയം കണ്ടത്. ലിവര്‍പൂളിന്റെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണിത്.

കളി അവസാനിക്കേണ്ട നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ലിവര്‍പൂളിന്റെ നിരവധി നീക്കങ്ങള്‍ ഫ്‌ളെമിംഗോ പ്രതിരോധത്തിലും ഗോളി ദിയേഗോ ആല്‍വേസിലും തട്ടി തകരുകയായിരുന്നു.അവസാന മിനുറ്റില്‍ മാനെയെ വീഴ്ത്തിയതിന് ലിവര്‍പൂളിന് അനുകൂലമായി പെനല്‍റ്റി വിധിച്ചതോടെ കളി തീരുമാനമായെന്ന് കരുതിയതാണ്. എന്നാല്‍, വാര്‍ പരിശോധനയില്‍ റഫറി തീരുമാനം പിന്‍വലിച്ചു. ഇതോടെ കളി അധികസമയത്തിലെത്തുകയായിരുന്നു.മത്സരത്തിന്റെ 99ആം മിനുറ്റിലായിരുന്നു ലിവര്‍പൂള്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. ബ്രസീല്‍ ടീമിനെ തോല്‍പിക്കാന്‍ അവരെ സഹായിച്ചത് മറ്റൊരു ബ്രസീല്‍ താരമായ ഫിര്‍മീനോയായിരുന്നു.

യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാൻ 45,000 ത്തോളം കളിയാരാധകരാണ് ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും മത്സരം കാണാൻ എത്തിയിരുന്നു.

 


Latest Related News