Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഫിഫ ലോകറാങ്കിങ് : ഖത്തർ ആദ്യ അൻപതിൽ

December 24, 2021

December 24, 2021

ദോഹ : ഏറ്റവും പുതിയ ഫിഫ റാങ്കിങ് പട്ടികയിൽ ഖത്തറിന് 48ആം സ്ഥാനം. കഴിഞ്ഞ ആറ് മാസമായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന രാജ്യം, അറബ് കപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് റാങ്കിങ്ങിൽ കുതിച്ചുചാട്ടം ഉണ്ടായത്. 

കഴിഞ്ഞ റാങ്കിങ്ങിൽ 51 ആമത് ആയിരുന്ന ഖത്തർ മൂന്ന് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. ഇതോടെ സൗദി, ഘാന, കാമറൂൺ എന്നീ രാജ്യങ്ങളുടെ സ്ഥാനം ഖത്തറിന് പിന്നിലായി. ഏറെ കാലമായി മുന്നിലുള്ള ബെൽജിയം തന്നെയാണ് ഇത്തവണയും റാങ്കിങ്ങിൽr പ്രഥമസ്ഥാനത്ത്. അറബ് കപ്പ് ജേതാക്കളായ അൾജീരിയ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 29 ലേക്കെത്തി.


Latest Related News