Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഫിഫ ക്ലബ് ലോകകപ്പ്: ടിക്കറ്റ് സ്വന്തമാക്കാന്‍ അവസാന അവസരം

November 15, 2019

November 15, 2019

ദോഹ: ഫിഫ ക്ലബ് ലോകകപ്പ് ടിക്കറ്റുകളുടെ അവസാനഘട്ട വിതരണം ആരംഭിച്ചു. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വിതരണം നടക്കുന്നത്.

ഡിസംബറില്‍ നടക്കുന്ന ടൂര്‍ണമെന്റിനു സാക്ഷിയാകാനായി നേരത്തെ ടിക്കറ്റ് സ്വന്തമാക്കാന്‍ കഴിയാത്ത ഫുട്‌ബോള്‍ ആരാധകര്‍ക്കുള്ള അവസാന അവസരമാണ് ഫിഫ ഒരുക്കിയിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വിതരണം നടക്കുന്നത്. ഇത് ഏറെനാള്‍ നീണ്ടുനില്‍ക്കുമെങ്കിലും ആദ്യമെത്തുന്നവരെയാണു പരിഗണിക്കുക. അതിനാൽ ദിവസങ്ങള്‍ക്കകം തന്നെ ടിക്കറ്റ് വിറ്റുതീരാനിടയുണ്ട്.

അധിക ടിക്കറ്റുകള്‍ അനുവദിക്കാനിടയുണ്ടെന്നതിനാല്‍ നിലവിലെ അവസരം കഴിഞ്ഞാലും ആരാധകര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. കൂടുതല്‍ ടിക്കറ്റുകള്‍ അനുവദിക്കുകയാണെങ്കില്‍ ഫിഫ വെബ്‌സൈറ്റ് വഴി അറിയിക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. ടിക്കറ്റിനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടാൽ ഡിസംബര്‍ മുതല്‍ സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

ഡിസംബര്‍ 11ന് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ക്ലബായ അല്‍സദ്ദ് എസ്.സിയും ഒ.എഫ്.സി ചാംപ്യന്മാരായ ഹീങ്കെനെ സ്‌പോര്‍ട്ടും തമ്മില്‍ ഏറ്റുമുട്ടും.


Latest Related News