Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ യുവതിക്ക് സുഖപ്രസവം

November 23, 2021

November 23, 2021

മനില : അപൂർവങ്ങളിൽ അപൂർവമായി അരങ്ങേറാറുള്ള ഒന്നാണ് വിമാനത്തിലുള്ള പ്രസവങ്ങൾ. ലോകത്ത് ഇന്നേവരെ ഇത്തരത്തിലുള്ള അൻപത് പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ അനുപാതം നോക്കിയാൽ, 26 മില്യൺ യാത്രക്കാരിൽ ഒരാളാണ് ഇത്തരത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുക. അത്തരമൊരു വാർത്തയാണ് മനിലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഖത്തറിൽ നിന്നും മനിലയിലേക്ക് പറന്ന PR685 വിമാനത്തിലാണ് സ്കാർലറ്റ് ആൻ എന്ന് പേരിട്ട പെൺകുഞ്ഞ് ജനിച്ചത്.

വിമാനത്തിലെ ജീവനക്കാരിൽ രണ്ട് പേർക്ക് നേഴ്‌സിങ് രംഗത്ത് ജോലി ചെയ്ത പരിചയം ഉണ്ടായിരുന്നതിനാൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ യുവതി കുഞ്ഞിന് ജന്മം നൽകി.  320 യാത്രക്കാർ ഉണ്ടായിരുന്ന വിമാനത്തിലെ സംഘത്തിൽ ഉൾപ്പെട്ടിരുന്ന ഡോക്ടർമാരും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. യാത്രക്കാരുടെ സഹകരണത്തോടെ യുവതിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടൊരു 'താൽകാലിക പ്രസവമുറി' തയ്യാറാക്കാനും വിമാനത്തിലെ ജീവനക്കാർക്ക് കഴിഞ്ഞു. യാത്രക്കാരിൽ ഉൾപ്പെട്ട രണ്ട് അമ്മമാരാണ് കുഞ്ഞിന് വേണ്ട ബ്ലാങ്കറ്റും മറ്റും നൽകിയത്. ഏറെ വൈകാതെ മനിലയിൽ പറന്നിറങ്ങിയ വിമാനത്തിൽ നിന്നും അമ്മയും കുഞ്ഞും സുരക്ഷിതമായി മടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Latest Related News