Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
വേതനം വൈകി,മുഷൈരിബിലെ തൊഴിലാളികൾ സമാധാനപരമായി പ്രതിഷേധിച്ചതായി മന്ത്രാലയം  

May 23, 2020

May 23, 2020

ദോഹ : തൊഴിലാളികളുടെ വേതനം വൈകിപ്പിച്ച സ്വകാര്യ നിർമാണ കമ്പനിക്കെതിരെ ഖത്തർ തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയം നടപടിയെടുത്തു. ദോഹ മുഷൈരിബിലാണ് വേതനം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു വിഭാഗം തൊഴിലാളികൾ സമാധാനപരമായി പ്രതിഷേധിച്ചത്.ഇതേതുടർന്ന് മന്ത്രാലയം വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കുകയായിരുന്നു.പ്രമുഖ പ്രാദേശിക  ഇംഗ്ലീഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതേതുടർന്ന് മുഴുവൻ വേതന കുടിശ്ശികയും അടുത്ത ദിവസങ്ങളിൽ തന്നെ വിതരണം ചെയ്യാമെന്ന് കമ്പനി മന്ത്രാലയത്തിന് ഉറപ്പ് നൽകി.അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന വേതന സുരക്ഷാ നിയമം ലംഘിച്ചതിന് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലുടമകളുടെ നിയമപരമായ ബാധ്യതകളെ കുറിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ഖത്തറിൽ നിലവിലുള്ള തൊഴിൽ നിയമം ലംഘിക്കുന്ന കമ്പനികൾക്കും തൊഴിലുടമകൾക്കും പിഴ ഉൾപെടെയുള്ള ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

തൊഴിലാളികൾക്ക് തൊഴിൽ സംബന്ധമായ പരാതികൾ അറിയിക്കാൻ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഹോട്ലൈൻ സംവിധാനവും മന്ത്രാലയം ഏർപെടുത്തിയിട്ടുണ്ട്. 92727 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News