Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വിസ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക പദ്ധതി

February 06, 2022

February 06, 2022

ദോഹ : രാജ്യത്തെ റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാക്കാൻ പുതിയ പദ്ധതി ആവിഷ്കരിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സേവനങ്ങൾ ഓൺലൈനാക്കിക്കൊണ്ട് അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ട്വിറ്ററിലൂടെയാണ് പുതിയ രീതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. 

ഇനി മുതൽ വിദേശത്ത് നിന്നുമുള്ള അപേക്ഷകൾക്കുള്ള വിസ മിനിട്ടുകൾക്കകം ലഭ്യമാക്കുമെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം. അതേസമയം, തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന കമ്പനികൾക്ക് മാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കൂ. സ്വകാര്യ മേഖലയെ കൂടുതൽ വിപുലീകരിക്കാനാണ് ഇലക്രോണിക് സേവനങ്ങൾ ലഭ്യമാക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.


Latest Related News