Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ഖത്തറിലെ 47 കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടിയെടുത്തു

February 17, 2021

February 17, 2021

ദോഹ: കൊവിഡ്-19 പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഖത്തറിലെ 47 കമ്പനികള്‍ക്കെതിരെ ഭരണ വികസന, തൊഴില്‍ സാമൂഹ്യ കാര്യ മന്ത്രാലയം നടപടിയെടുത്തു. മന്ത്രാലയത്തിനു കീഴിലുള്ള തൊഴില്‍ പരിശോധനാ വിഭാഗമാണ് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്. 

കൊവിഡ്-19 രോഗവ്യാപനം തടയുന്നതിന് കമ്പനികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ നേരത്തേ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ദിവസങ്ങളായി തൊഴില്‍ സ്ഥലങ്ങളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും തൊഴില്‍ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണ് 47 കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്. 

ലുസൈലിലും ഇന്‍ഡസ്ട്രിയല്‍ സോണിലുമായി പ്രവര്‍ത്തിക്കുന്ന 47 കമ്പനികളാണ് കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായി തൊഴില്‍ മന്ത്രാലയം കണ്ടെത്തിയത്. ബസില്‍ ആകെ കയറ്റാന്‍ കഴിയുന്ന എണ്ണത്തിന്റെ പകുതി തൊഴിലാളികളെ മാത്രമേ കയറ്റാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ഈ കമ്പനികള്‍ ലംഘിച്ചു. കൂടാതെ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും തൊഴിലാളികള്‍ സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദ്ദേശവും ഇവര്‍ പാലിച്ചില്ല. മാസ്‌ക് ധരിക്കാത്തതും ഇവരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയായി. 

നിയമലംഘനം നടത്തിയ എല്ലാ കമ്പനികളെയും തുടര്‍ന്നുള്ള നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികളിലേക്ക് റഫര്‍ ചെയ്തു. ഇത്തരം നിയമനടപടികള്‍ ഒഴിവാക്കാനായി എല്ലാ കമ്പനികളും ഖത്തറില്‍ പ്രാബല്യത്തിലുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയം തൊഴിലാളികളെയും കമ്പനികളെയും ഓര്‍മ്മിപ്പിച്ചു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News