December 29, 2020
December 29, 2020
കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യോമ, കര, നാവിക അതിർത്തികൾ ജനുവരി 2 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ മന്ത്രി സഭാ യോഗത്തിൽ അനുമതി നൽകി. തിങ്കളാഴ്ച രാത്രി ചേർന്ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനം. ഇത് പ്രകാരം നിലവിൽ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവ്വീസുകൾക്ക് ഡിസംബർ 21 മുതൽ ഏർപ്പെടുത്തിയ വിലക്ക് ജനുവരി 2 മുതൽ പിൻ വലിക്കും. രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കര, കടൽ മാർഗ്ഗമുള്ള അതിർത്തികളും അന്ന് തന്നെ തുറക്കാനാണ് തീരുമാനം. .ആഗോള തലത്തിൽ കോവിഡ് ജനിതക മാറ്റം സംഭവിച്ച പശ്ചാത്തലത്തിൽ ഈ മാസം 21നു മുതലാണ് കുവൈത്ത് രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെയുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക