Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അറബ് ലീഗിന്റെ അധ്യക്ഷ സ്ഥാനം ഇനി കുവൈത്തിന് : ഖത്തർ പദവി കൈമാറി

September 08, 2021

September 08, 2021

ദോഹ : അറബ് ലീഗിന്റെ അധ്യക്ഷസ്ഥാനം ഖത്തറിൽ നിന്നും കുവൈത്ത്  ഏറ്റെടുത്തു. ഖത്തർ പ്രതിനിധി സലീം മുബാറക്ക് അൽ ഷാഫിയിൽ നിന്നും കുവൈത്ത്  പ്രതിനിധി അഹ്മദ് അബ്ദുൾ റഹ്മാൻ അൽ ബക്കർ പദവി ഏറ്റുവാങ്ങി. അറബ് ലീഗിന്റെ 156ആം സെഷനിൽ വെച്ചായിരുന്നു ഈ അധികാരക്കൈമാറ്റം.

മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ അനുദിനം പുരോഗമിക്കുകയാണെന്നും, അതിന്റെ ഗുണങ്ങൾ മിഡിൽ ഈസ്റ്റിലെ എല്ലാ മേഖലയ്ക്കും ലഭിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ട അൽ ഷാഫി, ഫലസ്തീൻ പ്രശ്നത്തിൽ ഐക്യദാർഢ്യം തുടരുമെന്നും വ്യക്തമാക്കി. ഫലസ്തീനിലെ പ്രശ്നങ്ങൾക്കൊപ്പം, സിറിയ, യെമൻ എന്നിവിടങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങളിലും ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡിസംബറിൽ നടക്കാനിരിക്കുന്ന ലിബിയയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചും അൽ ഷാഫി പരാമർശിച്ചു.


Latest Related News