May 07, 2022
May 07, 2022
കുവൈത്ത് സിറ്റി:അറബ് ലോകത്ത് പ്രശസ്‍തനായ ഒരു സോഷ്യല്‍ മീഡിയ താരത്തിന്റെ ആഡംബര ബോട്ടിൽ റെയിഡ് നടത്തിയ പോലീസ് വൻ മദ്യശേഖരം പിടികൂടി.മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്ന് ബോട്ട് കുവൈത്തില്‍ എത്തിയ ഉടനെയായിരുന്നു പരിശോധന.
വിവിധ ബ്രാന്‍ഡുകളുടെ 693 ബോട്ടില്‍ മദ്യം ഈ ആഡംബര നൗകയിലുണ്ടായിരുന്നതായി കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന നടക്കുമ്പോള്‍ ഒരു കുവൈത്ത് പൗരനും ഒരു ഫിലിപ്പൈനിയുമാണ് ബോട്ടിലുണ്ടായിരുന്നത്. രാജ്യത്തേക്ക് കള്ളക്കടത്ത് നടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ജീവനക്കാരുടെ ജാഗ്രതയിലൂടെ തടയാന്‍ സാധിച്ചതെന്ന് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം അവയും പിടിയിലായ വ്യക്തികളെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക