August 01, 2020
August 01, 2020
കുവൈത്ത് സിറ്റി : കുവൈത്തില്‍ 491 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 67,448 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 593 പേര്‍ ഉള്‍പ്പെടെ 58,525 പേര്‍ രോഗമുക്തി നേടി.
അതേസമയം, ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 453 ആയി. ബാക്കി 8470 പേരാണ് ചികിത്സയിലുള്ളത്. 134 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2432 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക